പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Web Desk
1 Min Read

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഫറോഖ് കല്ലിത്തൊടി കൈനിയില്‍ ബാദുഷ (24)യാണ് അറസ്റ്റിലായത്.

city exchange

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
ഏപ്രിലില്‍ 22നാണ് കേസിനാസ്പദമായ സംഭവം. 17 വയസുള്ള പെണ്‍കുട്ടിയെ ബാദുഷ ഫറോഖ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം തട്ടിക്കൊണ്ട് പോവുകയും ഇടിമുഴിക്കലിലുള്ള ബാദുഷയുടെ ഇളയമ്മയുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നുമാണ് കേസ്.

പീഡനവിവരം പുറത്ത് പറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വന്നത്.

- Advertisement -
Ad image

പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാദുഷയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share This Article
Leave a Comment
error: Content is protected !!