

ദോഹ: ഈദുല്‍ അദ്ഹയുടെ ഔദ്യോഗിക അവധികള്‍ അമീരി ദിവാന് പ്രഖ്യാപിച്ചു. മന്ത്രാലയങ്ങള്‍, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയുടെ അവധികള്‍ ജൂണ്‍ 27 ചൊവ്വാഴ്ച ആരംഭിച്ച് ജൂലൈ 3 തിങ്കളാഴ്ച അവസാനിക്കും. ജീവനക്കാര്‍ ജൂലൈ 4 ചൊവ്വാഴ്ച ജോലി പുനരാരംഭിക്കും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്കിന്റെ മേല്‍നോട്ടത്തിന് വിധേയമായ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്സ് അതോറിറ്റി എന്നിവയുടെ അവധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറാണ് അറിയിക്കുക.
