വാരാന്ത്യത്തില്‍ താപനില ഉയരും

Web Desk
1 Min Read

ദോഹ: വാരാന്ത്യത്തില്‍ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസിനും 40 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രവചനത്തില്‍ പറയുന്നു.

city exchange

പകല്‍ സമയത്ത് കാലാവസ്ഥ താരതമ്യേന ചൂടേറിയതായിരിക്കും. വരും ദിവസങ്ങളില്‍ കുറഞ്ഞ താപനില 27 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കാറ്റ് വടക്ക് പടിഞ്ഞാറു നിന്നും തെക്കു കിഴക്ക് ദിശയിലേക്ക് 5-15 നോട്ട് വേഗതയില്‍ വീശുകയും ശനിയാഴ്ച തെക്കുകിഴക്ക്- വടക്കുകിഴക്ക് ദിശയിലേക്ക് 5-15 നോട്ട് വേഗതയില്‍ മാറുകയും ചെയ്യും.

വാരാന്ത്യത്തില്‍ വകുപ്പ് മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ കൃത്യമായ കാലാവസ്ഥാ വിവരങ്ങള്‍ക്കായി പൊതുജനങ്ങള്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ ചാനലുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!