

ദോഹ: ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി എട്ടിന് ഓള്‍ഡ് ഐഡിയല്‍ സ്‌കൂളിലാണ് പരിപാടി.

വടംവലി, ഫുട്‌ബോള്‍, വോളിബോള്‍, കബഡി, ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ നടക്കും. ആനപ്പറമ്പിലെ വേള്‍ഡ് കപ്പെന്ന കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖരുമുണ്ടാകും.
