മൈഗ്രേഷന്‍ കോണ്‍ക്ലേവ് 2024; പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ഖത്തറില്‍ തുടക്കം

Web Desk
1 Min Read

ദോഹ: എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 19, 20, 21 തിയ്യതികളില്‍ തിരുവല്ലയില്‍ നടക്കുന്ന പ്രവാസി സംഗമത്തിന്റെ സന്ദേശം പ്രവാസി സമൂഹത്തില്‍ എത്തിക്കുന്നതിനും പരിപാടി വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിനുമായി ഖത്തറിലെ പ്രവാസി സംഘടനാ ഭാരവാഹികളെയും സാമൂഹ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചു ഓണ്‍ലൈന്‍ മീറ്റിംഗ് നടന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രവാസി സംഗമത്തിന്റെ ലക്ഷ്യങ്ങളും കാര്യപരിപാടികളും എ കെ ജി പഠന ഗവേഷണ കേന്ദ്രം ഡയറക്ടറും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്കും സംഘാടക സമിതി ചെയര്‍മാനും എഴുത്തുകാരനുമായ ബെന്യാമിനും വിശദീകരിച്ചു.

city exchange

പ്രവാസി കോണ്‍ഗ്രസ്സിനെ വളരെയധികം പ്രതീക്ഷയുടെയും ആവേശത്തോടെയുമാണ് നോക്കിക്കാണുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ പറഞ്ഞു. കേരള പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടറും ലോക കേരള സഭ അംഗവുമായ ഇ എം സുധീര്‍ അധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്‌സ് ഡയറക്ടര്‍ സി വി റപ്പായി, ഖത്തര്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, പ്രസിഡന്റ് അഹമ്മദ് കുട്ടി അറളയില്‍, ലോക കേരള സഭ അംഗങ്ങളായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, സുനില്‍കുമാര്‍, ജയരാജ്, ഷൈനി കബീര്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, യൂണിക് പ്രസിഡന്റ് ലുത്ഫി, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. സുനില്‍കുമാര്‍, പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ്ജ് വര്‍ഗീസ്, ഇക്ബാല്‍ ചേറ്റുവ, രാജേഷ്, കുവാഖ് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍, സിദ്ധീഖ് ചെറുവല്ലൂര്‍, ഡോ. പ്രതിഭ രതീഷ്, പ്രമോദ് ചന്ദ്രന്‍, സന്തോഷ് തൂണേരി, സമീര്‍ സിദ്ദിഖ്, മനാഫ്, മുനീഷ്, അബ്ദുല്‍ സലാം, ഒ കെ സന്തോഷ് തുടങ്ങി നൂറ്റി ഇരുപതോളം പ്രതിനിധികള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!