വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് ‘സ്‌പോർട്‌സ് ഗാല 2024 ‘സംഘടിപ്പിച്ചു

Web Desk
2 Min Read

ദോഹ: വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും അഭ്യുദയാകാംക്ഷികളും പങ്കെടുത്ത ‘സ്‌പോർട്‌സ് ഗാല 2024 ‘ സംഘടിപ്പിച്ചു.

city exchange

അൽ തുമാമയിലെ അമേരിക്കൻ അക്കാദമി സ്‌കൂളിലെ അതലൻ സ്‌പോർട്‌സ് ഹാളിൽ നടന്ന പരിപാടികൾ ഖത്തർ പ്രൊവിൻസ് ചെയർമാൻ വി എസ് നാരായണൻ ഉദ്ഘാടനം ചെയ്തു.

ഖത്തർ നാഷനൽ സ്‌പോർട്‌സ് ദിനത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും വേൾഡ് മലയാളി കൗൺസിൽ ആഗോള വ്യാപകമായി നടത്തുന്ന പുതുവത്സരാഘോഷങ്ങളുടെ ഭാഗമായും വിവിധയിനം ഗെയിമുകളോടെ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. മുതിർന്നവരും സ്ത്രീകളും കുട്ടികളും ഒരുപോലെ വിവിധയിനം മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായി.

ഫൈനൽ മത്സരങ്ങളോടെ വൈകിട്ട് സമാപിച്ച ‘സ്‌പോർട്‌സ് ഗാല 2024’ൽ വിജയികൾക്ക് സമ്മാനദാനവും സമാപന സമ്മേളനത്തിൽ നടത്തി.പങ്കാളിത്തം കൊണ്ടും പ്രാതിനിധ്യം കൊണ്ടും വളരെ ഗംഭീരമായ ‘സ്‌പോർട്‌സ് ഗാല 2024’ സമാപന സമ്മേളനത്തിൽ വേൾഡ് മലയാളി കൗൺസിൽ ഖത്തർ പ്രൊവിൻസ് പ്രസിഡണ്ട് സുരേഷ് കരിയാട് അധ്യക്ഷത വഹിച്ചു.

- Advertisement -
Ad image

കലാ കായിക സാംസ്‌കാരിക രംഗത്ത് വ്യത്യസ്തയാർന്ന പരിപാടികൾ സംഘടിപ്പിച്ച് കുട്ടികളിലും യുവാക്കളിലുമുള്ള പ്രതിഭകൾക്ക് കഴിവുകൾ മാറ്റുരയ്ക്കുവാനുള്ള അവസരങ്ങളും വേദികളും ഒരുക്കുന്നതിന്റെ ഭാഗമാണ് പുതുവത്സരാരംഭത്തിൽ തന്നെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് സുരേഷ് കരിയാട് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

മന്നായി മലയാളി സമാജം പ്രസിഡണ്ട് സുരേഷ് ബാബു കെ സി, സയൻസ് ഇന്ത്യൻ ഫോറം പ്രസിഡണ്ട് രവികുമാർ, പയ്യന്നൂർ സൗഹൃദവേദി പ്രസിഡണ്ട് ഉല്ലാസ് കുമാർ എന്നിവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു സംസാരിച്ചു. ഖത്തർ ക്രോസ് കൺട്രി മാരത്തൺ ഓട്ടത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവായ ഷക്കീർ ചീരായിയെ സമ്മേളനത്തിൽ ആദരിച്ചു. ചെയർമാൻ വി എസ് നാരായണൻ ഷക്കീർ ചീരായിക്ക് മെമന്റൊ കൈമാറി.

ഐ സി സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, മലയാളി കൗൺസിൽ വൈസ് ചെയർമാൻമാരായ സിയാദ് ഉസ്മാൻ, ജെബി കെ ജോൺ, വൈസ് പ്രസിഡണ്ട് വർഗീസ് വർഗീസ്സ്, സെക്രട്ടറി ലിജി, ഗ്ലോബൽ ടാസ്‌ക്‌ഫോർസ് ഫോറം അംഗം ഷംസുദ്ധീൻ, വിമൻസ് ഫോറം ജനറൽ സെക്രട്ടറി സിമി ഷമീർ, യൂത്ത് ഫോറം ജനറൽ സെക്രട്ടറി വിപിൻ പുത്തൂർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

വേൾഡ് മലയാളി കൗൺസിൽ, ഖത്തർ പ്രൊവിൻസ് ജനറൽ സെക്രട്ടറി കാജൾ മൂസ്സ സ്വാഗതം പറഞ്ഞു. വേൾഡ് മലയാളി കൗൺസിൽ വിമൻസ് ഫോറം ഗ്ലോബൽ വൈസ് പ്രസിഡണ്ടും ‘സ്‌പോർട്‌സ് ഗാല 2024 ‘കൺവീനറുമായ ഷഹാന അബ്ദുൽ ഖാദർ നന്ദി രേഖപ്പെടുത്തി.

Share This Article
Leave a Comment
error: Content is protected !!