അച്ചിവേഴ്സ് വേള്‍ഡ് പുരസ്‌ക്കാരം സമ്മാനിച്ചു

Web Desk
1 Min Read

ലണ്ടന്‍: അച്ചിവേഴ്സ് വേള്‍ഡ് ആന്‍ഡ് ഗ്ലോബല്‍ ഇന്ത്യന്‍ അച്ചിവേഴ്സ് വേള്‍ഡ് രാജ്യാന്തര മഹാത്മാ പുരസ്‌കാരം എം വി കെ അസോസിയേറ്റ്‌സ് ചെയര്‍മാന്‍ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു.

city exchange

ലണ്ടന്‍ പാര്‍ലിമെന്റ് ഹൗസില്‍ നടന്ന അച്ചിവേഴ്സ് വേള്‍ഡിന്റെ യൂറോ എഷ്യന്‍ ബിസിനസ്സ് സമ്മിറ്റിലാണ് പുരസ്‌കാരം സമാനിച്ചത്.

ബ്രിട്ടന്‍ പാര്‍ലിമെന്റ് അംഗം പി വിരേന്ദ്ര ശര്‍മ, ഉഗാണ്ടയുടെ യു കെ ആന്റ് അയര്‍ലന്റ് ഹൈക്കമ്മീഷണര്‍ നിമിഷ മാധവ, തോമസ് ചാഴികാടന്‍ എം പി, ഐ സി ഐ സി ഐ ബാങ്ക് യു കെ പി എല്‍ സി എം ഡി ആന്റ് സി ഇ ഒ ലോക് നാഥ് മിഷ്‌റ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

കേരളത്തില്‍ നിന്ന് ഈ പുരസ്‌കാരത്തിന് അര്‍ഹനായ ഏക മലയാളിയാണ് എം വി കുഞ്ഞാമു,
സാമൂഹ്യ സാംസ്‌കാരിക, ജീവ കാരുണ്യ രംഗത്തെ സമഗ്ര സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം നല്കിയത്.

- Advertisement -
Ad image

നിര്‍മാണ മേഖലയില്‍ 43 വര്‍ഷത്തെ അനുഭവ സമ്പത്താണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി യായ എം വി കുഞ്ഞാമുവിനുള്ളത്. ഇന്ത്യയിലുഉടനീളം നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എം വി കെ അസോസിയേറ്റ്‌സിന്റെ തലവനാണ് എം വി കുഞ്ഞാമു.

യു എസ്, യു കെ, മോസ്‌കോ ഉള്‍പ്പടെ അറുപതില്‍പരം വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച എം വി കുഞ്ഞാമു ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡണ്ട് തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണ സമിതിയിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!