

മനാമ: ദീര്‍ഘകാലം ബഹ്റൈന്‍ കാക്കുനി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച മഞ്ചാങ്കണ്ടി അമ്മദ് ഹാജി നാട്ടില്‍ നിര്യാതനായി. വേളം കാക്കുനി സ്വദേശിയായിരുന്നു.
പരിമിതമായ സൗകര്യങ്ങള്‍ ഉള്ള കാലത്ത് ബഹ്റൈന്റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് നാട്ടിലെയും പ്രവാസ ലോകത്തെയും റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തിയായിരുന്നു. പ്രവാസജീവിതത്തിലെ ഒഴിവ് സമയങ്ങള്‍ മുഴുവന്‍ ഇത്തരം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെച്ച ഹാജിയെ ബഹ്‌റൈന്‍ കാക്കുനി റിലീഫ് കമ്മിറ്റി ആദരിച്ചിരുന്നു.

