

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ എംബസി. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് തുടക്കം കുറിക്കും. എന്നാല്‍ മലബാറില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കാത്തത് തിരിച്ചടിയായേക്കും

. ഇന്ത്യന്‍ സിവില്‍ ഏവിയേഷനുമായി സൗദി ഒപ്പുവെച്ച എയര്‍ ബബിള്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് ഈ രാജ്യങ്ങളിലെ വിമാനങ്ങള്‍ വഴി സര്‍വീസ് ഉപയോഗപ്പെടുത്താം. അന്താരാഷ്ട്ര വിമാനയാത്രകള്‍ റദ്ദാക്കുമ്പോഴും എയര്‍ബബിള്‍ സര്‍വീസുകള്‍ക്ക് അനുമതിയുണ്ടാകുന്നത് പ്രവാസികള്‍ക്ക് ഗുണം ചെയ്യും.
