നൊബേല്‍ ജേതാവ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

Web Desk
0 Min Read

ജോഹനസ്ബര്‍ഗ്: സമാധാന നൊബേല്‍ ജേതാവ് ഡെസ്മണ്ട് പിലൊ ടുട്ടു (90) അന്തരിച്ചു. തെക്കേ ആഫ്രിക്കയിലെ വൈദികനായ ടുട്ടു വര്‍ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ് ലോകശ്രദ്ധ നേടിയത്.

city exchange

1984 ലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നത്. ദീര്‍ഘകാലമായി അര്‍ബുദബാധിതനായി ചികിത്സയിലായിരുന്നു.ഇന്ന് രാവിലെ കേപ് ടൗണിലെ ഒയാസിസ് ഫ്രെയില്‍ കെയര്‍ സെന്ററിലായിരുന്നു മരണം.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയാണ് മരണവിവരം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയെ വിമോചനത്തിലേക്ക് കൊണ്ടുവന്ന പോരാളിയാണ് വിടവാങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!