ഇസ്രായേലുമായുള്ള സഹകരണ കരാര്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് സ്‌പെയിന്‍

Web Desk
1 Min Read

മാഡ്രിഡ്: ഇസ്രയേലുമായുള്ള സഹകരണ കരാര്‍ അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടുമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ചാണ് സ്‌പെയിന്‍ നീക്കം നടത്തുന്നത്.

city exchange

ഗാസ സംഘര്‍ഷത്തിലും ലെബനനിനെതിരായ ഇസ്രായേല്‍ ആക്രമണങ്ങളിലും ഇസ്രായേലിനെ വിമര്‍ശിച്ച സ്‌പെയിന്‍ ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയന് മുമ്പില്‍ നിര്‍ദ്ദേശം അവതരിപ്പിക്കുമെന്ന് അറിയിച്ചു.

2000 ജൂണില്‍ യൂറോപ്യന്‍ യൂണിയനും ഇസ്രായേലും തമ്മിലുണ്ടാക്കിയ സഹകരണ കരാറില്‍ മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥ ഉള്‍പ്പെടുന്നുണ്ട്. 2023 ഒക്ടോബറില്‍ ഇസ്രായേലിനെതിരായ ഹമാസ് ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗാസയ്ക്കെതിരായ യുദ്ധത്തില്‍ ഉപയോഗിച്ച തന്ത്രങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് 2024ല്‍ സ്പെയിനും അയര്‍ലന്‍ഡും ആദ്യമായി കരാര്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
അതേ വര്‍ഷം തന്നെ സ്പെയിന്‍ ഫലസ്തീനെ അംഗീകരിച്ചത് ഇസ്രായേലിനെ പ്രകോപിപ്പിച്ചുിരുന്നു. അതിനുശേഷം സാഞ്ചസ് നെതന്യാഹുവിന്റെ സര്‍ക്കാരിനെതിരായ വിമര്‍ശനം ശക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടുത്ത യോഗത്തില്‍ ഇസ്രായേലുമായുള്ള കരാര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പെയിന്‍, അയര്‍ലന്‍ഡ്, സ്ലൊവേനിയ എന്നിവ യൂറോപ്യന്‍ കമ്മീഷന് കത്തയച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!