ഹജ്ജാജിമാര്‍ക്ക് രാമന്തളി ശാഖാ മുസ്ലിം ലീഗ് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

രാമന്തളി: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പരിശുദ്ധ ഹറമുകളിലേക്ക് നാട്ടില്‍ നിന്നും യാത്രയാവുന്ന ഹജ്ജാജിമാര്‍ക്കും ഹജ്ജുമ്മമാര്‍ക്കും രാമന്തളി ശാഖാ മുസ്‌ലിം ലീഗ് ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഊഷ്മള യാത്രയയപ്പ് നല്‍കി.

city exchange

ശാഖാ പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ജമാഅത്ത് ഖത്തീബ് ഫൈസല്‍ ഹുദവി പാണ്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

പയ്യന്നൂര്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ അഷ്‌റഫ്, വൈസ് പ്രസിഡണ്ട് പി എം ലത്തീഫ്, പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി പി മുഹമ്മദലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ശാഖാ ജനറല്‍ സെക്രട്ടറി പി ഹമീദ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ പി പി സുലൈമാന്‍ ഹാജി നന്ദിയും പറഞ്ഞു

- Advertisement -
Ad image

ഹജ്ജാജിമാരായ സി എം അഷ്റഫ്, എം കെ. മഖ്സൂദ് എന്നിവര്‍ യാത്രയപ്പിനു നന്ദി പറഞ്ഞു. ഹജ്ജാജിമാര്‍ക്കുള്ള ബാഗ് വിതരണം സി സി ഇബ്രാഹിമിന് ഖത്തീബ് നല്‍കി കൊണ്ട് നിര്‍വ്വഹിച്ചു.
മുസ്ലിം ലീഗ്, വനിതാ ലീഗ് നേതാക്കള്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!