കര്‍ഷകര്‍ക്കു മുന്നില്‍ മുട്ടു മടക്കി മോദി: ബില്ലുകള്‍ പിന്‍വലിച്ചു

Web Desk
1 Min Read

ന്യൂഡല്‍ഹി: വിവാദമായ മൂന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ ഇരുസഭകളും പാസാക്കി.
ബില്ലില്‍ ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇരുസഭകളിലും പ്രതിപക്ഷം ബഹളമുണ്ടാക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബില്‍ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ ഒറ്റ ബില്ലാണ് കൊണ്ടുവന്നത്. ബില്ലിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ ലോക്‌സഭയില്‍ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു.
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചയാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കുമെതിരെ രാജ്യത്തെ കര്‍ഷകരില്‍ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബില്‍ വിശദീകരിച്ചു. എന്നാല്‍ എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബില്‍ പിന്‍വലിക്കുകയാണ്. നാമമാത്ര, ചെറുകിടക്കാര്‍ അടക്കം കര്‍ഷകരുടെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് പിന്‍വലിക്കല്‍ ബില്ലില്‍ സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാറിന്റെ വീഴ്ച തുറന്നുകാട്ടാന്‍ പ്രതിപക്ഷം ബില്ലിന്‍മേല്‍ ചര്‍ച്ച അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അനുമതി നിഷേധിച്ചു. കാര്‍ഷികോല്‍പന്ന വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമം, വില സ്ഥിരത കര്‍ഷക സേവന കര്‍ഷക ശാക്തീകരണ സംരക്ഷണ കരാര്‍ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നിവയാണ് ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ ശക്തമായ ചെറുത്തു നില്‍പിനെ തുടര്‍ന്ന് പിന്‍വലിച്ചത്.

city exchange
Share This Article
Leave a Comment
error: Content is protected !!