‘ബിസ് കണക്റ്റ്’ ശ്രദ്ധേയമായി

Web Desk
1 Min Read

ദോഹ: ഖത്തറിലെ സംരഭകര്‍ക്കും ഭാവി സംരംഭകരാവാന്‍ ആഗഹിക്കുന്നവര്‍ക്കുമായി ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ യൂത്ത് വിങ് സംഘടിപ്പിച്ച ‘ബിസ് കണക്റ്റ്’ ബിസിനസ് മീറ്റപ് ശ്രദ്ധേയമായി.

city exchange

ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ ടി ഫൈസല്‍ സലഫി പരിപാടി ഉദ്ഘാടനം ചെയ്തു. ‘ഗ്ലോബല്‍ ട്രെന്‍ഡ്‌സ് ഓഫ് ബിസിനസ്’ എന്ന വിഷയത്തില്‍ ഐ ഡി ഫ്രഷ് ഫുഡ് സി ഇ ഒ പി സി മുസ്തഫയും ‘ഖത്തറിലെ ബിസിനസ് സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ റേഡിയോ മലയാളം സി ഇ ഒ അവന്‍വര്‍ ഹുസൈനും സംസാരിച്ചു.

ബിസിനസുകാര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരങ്ങള്‍ കണ്ടെത്താനും പുതുസംരംഭകര്‍ക്ക് കൃതൃമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും പരിപാടി സഹായകമായെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ക്യു കെ ഐ സി യൂത്ത് വിംഗ് പ്രസിഡന്റ് മുനീര്‍ സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ മാജിദ് ചുങ്കത്തറ, ഷഹാന്‍ വി കെ, അബ്ദുല്‍ ഖഹ്ഹാര്‍ എം എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!