

ദുബൈ: ഓസാംസ് യു എ ഇ നാഷനല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓള്‍ഡ് സ്റ്റുഡന്റസ് യു എ ഇതല സംഗമം സെന്‍ട്രിയോണ്‍ 23 ഗ്രാന്‍ഡ് മീറ്റപ്പ് നടത്തി. ഫാസില്‍ ഖുതുബി അധ്യക്ഷത വഹിച്ചു.

മടവൂര്‍ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ജില്ലാ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ ടി കെ അബ്ദുറഹ്മാന്‍ ബാഖവി മുഖ്യാതിഥി ആയിരുന്നു. ഒസാംസ് ജി സി സി കമ്മിറ്റിയുടെ കീഴില്‍ ഗള്‍ഫിലെ ആറു രാജ്യങ്ങളിലും നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമങ്ങളുടെ ഉദ്ഘാടന പരിപാടി കൂടിയായിരുന്നു ദുബൈ സഅബീല്‍ ക്രൂയിസ് ജദഫില്‍ നടന്ന ഒസാംസ് സെന്‍ട്രിയോണ്‍ 23 ഗ്രാന്‍ഡ് മീറ്റപ്പ്.

ദുബൈ ക്രീക്കിലൂടെയുള്ള ആഡംബര നൗക സവാരിയില്‍ ഇന്റര്‍നാഷനല്‍ ബൊഫെ ഫുഡും ഗെയ്മുകളും ഉള്‍പ്പെടെ വിവിധ സെഷനുകള്‍ക്ക് ഓസംസ് യു എ ഇ നേതാക്കളായ റാഫി നോച്ചാട്, ഡോ. സിറാജ്, ഉനൈസ് സഖാഫി, ഷബീറലി ഖുതുബി, ലത്തീഫ് സഖാഫി, നീയാദ് ഖുതുബി, ലത്തീഫ് ഖുതുബി, സത്താര്‍ അഷ്റഫി, സാജിദ് കാന്തപുരം, നേതൃത്വം നല്‍കി. സി എം സെന്ററില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി പ്രവാസത്തില്‍ ജോലിക്കെത്തി സംരംഭാകരായി മാറിയ ന്യൂ എന്റെര്‍പ്രണേഴ്‌സിനെ പരിപാടിയില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. ചീഫ് ഗസ്റ്റിനുള്ള സെന്‍ട്രിയോണ്‍ 23 യു എ ഇ സ്‌നേഹോപഹാരം ടി കെ അബ്ദുറഹ്മാന്‍ ബഖവിക്ക് ഒസാംസ് നേതാക്കള്‍ കൈമാറി.
ഒസാംസ് ജി സി നാഷനല്‍ നേതാക്കള്‍ക്ക് പുറമെ സി എം സെന്റര്‍ ഒമാന്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി മടവൂര്‍, സി എം സെന്റര്‍ ഷാര്‍ജ ദുബൈ പി ആര്‍ ഒമാരായ സിദ്ധീഖ് മുസ്ലിയാര്‍ മടവൂര്‍, മുസ്തഫ ചെലേമ്പ്ര, ഐ സി എഫ് ഷാര്‍ജ സെക്രട്ടറി സുബൈര്‍ അവേലം സംബന്ധിച്ചു. ഫഹദ് സഖാഫി സ്വാഗതവും അബ്ദുല്‍ കലാം നന്ദിയും പറഞ്ഞു.

