ഖത്തര്‍- ഈജിപ്ത് വിദേശകാര്യ മന്ത്രിമാര്‍ ടെലിഫോണില്‍ സംസാരിച്ചു

Web Desk
1 Min Read

ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായി ഈജിപ്ത് വിദേശകാര്യ, കുടിയേറ്റ, പ്രവാസികാര്യ മന്ത്രി ഡോ. ബദര്‍ അബ്ദുലാത്തി ടെലിഫോണില്‍ സംസാരിച്ചു.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളെക്കുറിച്ചും അവയെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള വഴികള്‍ക്കു പുറമേ ഗാസ മുനമ്പിലെയും ലെബനനിലെയും ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. സംയുക്ത താത്പര്യമുള്ള നിരവധി വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു.

പ്രധാനമന്ത്രിയ മേഖലയിലെ അക്രമങ്ങളുടെ വലയം കുറയ്ക്കുന്നതിനും വിപുലീകരിക്കാതിരിക്കുന്നതിനും പ്രാദേശികവും അന്തര്‍ദേശീയവുമായ യോജിച്ച ശ്രമങ്ങളുടെ ആവശ്യകത ആവര്‍ത്തിച്ചു. പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷയും സ്ഥിരതയും വര്‍ധിപ്പിക്കുന്നതിന് സാധ്യമായതെല്ലാം ഖത്തര്‍ ഭരണകൂടം ചെയ്യാന്‍ പൂര്‍ണ്ണ സന്നദ്ധത അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!