
ദോഹ:സുഖ് വാഖിഫില്‍ ഖത്തറിന്റെ ആറാമത് ഈത്തപ്പഴ മേള സജീവം. രാജ്യത്തിന്റെ തനതു വിളകള്‍ പരിചയപ്പെടുത്തുന്ന മേള കോവിഡ് കാലത്തും ശ്രദ്ധേയാവുകയാണ്. ഖത്തറിലെ എണ്‍പതോളം തോട്ടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴങ്ങളാണ് വിപണിയിലുള്ളത്. ഖലാസ്, അല്‍ ഷീഷി, ഖാനിസി, ബാര്‍ഹി, ഇറാഖി, സില്‍ജി, സുഫ്രി, നബ്ത് സെയ്ഫ്,സവാഫി, ഖുര്‍ദി തുടങ്ങി വിവിധ തരം പുതിയ പ്രാദേശിക ഇനങ്ങളും ഇത്തവണത്തെ മേളയെ സമ്പന്നമാക്കുകയാണ്. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങളോടെയാണ് സന്ദര്‍ശകര്‍ക്കു പ്രവേശനം.
3,600 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലുള്ള മേളയുടെ കൂടാരത്തില്‍ ഒരേ സമയം 720 പേരെയുള്‍ക്കൊള്ളാന്‍കഴിയും.
തികച്ചും ആരോഗ്യകരമായ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിക്കൂടിയാണ് മേള. ഉത്സവ സംഘാടക സമിതിയുടെ നിബന്ധനകള്‍ പാലിക്കുന്നവ മാത്രമാണ് പ്രദര്‍ശനത്തിലുള്ളത്. മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇനങ്ങള്‍ക്ക് സ്വാഭാവിക രുചിയും ഗന്ധവും ഉണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. വൈകീട്ട് നാലുമുതല്‍ രാത്രി പത്തുവരേയാണ് മേള. ഈ മാസം മുപ്പതുവരേ മേള നീണ്ടു നില്‍ക്കും.

