
മനാമ: കേരള സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുന്ന ബഹറൈന്‍ പ്രതിഭ മലയാളം പാഠശാലയുടെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനാഘോഷം വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു.

ബാംഗ് സങ് തായ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി പ്രതിഭ പാഠശാലയുടെ മനാമ, റിഫ ക്യാമ്പസുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.

പാഠശാല കോര്‍ഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി വി നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ബഹ്റൈന്‍ പ്രതിഭ മുഖ്യ രക്ഷാധികാരിയും പ്രസിഡന്റുമായ ബിനു മണ്ണില്‍, പ്രതിഭ പാഠശാല പ്രധാന അധ്യാപകന്‍ സുരേന്ദ്രന്‍ വി കെ എന്നിവര്‍ പ്രസംഗിച്ചു. ഭാഷ പ്രതിജ്ഞയോടെ തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കണ്‍വീനര്‍ ബാബു വി ടി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഹൃദ്യ രഞ്ജിത്ത് നന്ദിയും പറഞ്ഞു.
തുടക്ക ക്ലാസ്സിലേക്കായി പ്രതിഭ പാഠശാല ഒരുക്കിയ ‘തുമ്പ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ഔദ്യോഗിക ചടങ്ങില്‍ നടന്നു. പ്രതിഭ പാഠശാല വിദ്യാര്‍ഥികളും അധ്യാപകരും അവതരിപ്പിച്ച ഭാഷാ പ്രതിജ്ഞ, സ്‌കിറ്റ്, മൈം, സോങ്സ്, ഫ്യൂഷന്‍ ഡാന്‍സ്, സെമി ക്ലാസ്സിക്കല്‍ ഡാന്‍സ്, ഫോക് ഡാന്‍സ് തുടങ്ങി വിവിധങ്ങളായ ഡാന്‍സ് പ്രോഗ്രാമുകളും പരിപാടിയില്‍ അരങ്ങേറി.

