

ദോഹ: ഉരീദു വെര്‍ച്വല്‍ മാരത്തണില്‍ സൗത്ത് കേരള എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (സ്‌കിയ ഖത്തര്‍) പങ്കെടുത്തു. ആസ്പയര്‍ പാര്‍ക്കില്‍ നടന്ന മാരത്തോണ്‍ മത്സരം പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

അറുപതോളം പേര്‍ പങ്കെടുത്ത ആവേശകരമായ അഞ്ച് കിലോമീറ്റര്‍ മാരത്തോണില്‍ നാസിം കൊല്ലം ജേതാവായി.
ചടങ്ങില്‍ വിജയികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സഹീര്‍, ഫാറൂഖ് സമദ്, അബ്ദുല്‍ അസീം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
