

ദോഹ: സംയുക്ത മഹല്ല് ജമാഅത്ത് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തര്‍ ചാപ്റ്റര്‍ ന്യൂ ഐഡിയല്‍ ഇന്ത്യന്‍ സ്കൂളില്‍ ഒരുക്കിയ നോമ്പ് തുറയും കുടുംബ സംഗമവും സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.

വടക്കേ മലബാറുകാരുടെ കുഞ്ഞിപ്പത്തല്‍ മുതല്‍ വിഭവ സമൃദ്ധമായ ഭക്ഷ്യസാധനങ്ങള്‍ തലേന്നാള്‍ മുതല്‍ പ്രവര്‍ത്തകര്‍ സ്വന്തം പാചകം ചെയ്യുകയായിരുന്നു. നാട്ടുകാരും അഭ്യുദയ കാംക്ഷികളും കുടുംബങ്ങളും കുട്ടികളുമായി എണ്ണൂറില്പരം പേര് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു.


ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് തിരുവോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുബൈര്‍ ഹുദവി റമദാന് സന്ദേശം നല്കി. ഡോ. ഇദ്രീസ്, കെ കെ ഉസ്മാന്, അബ്ദുല്‍ അസീസ് നരിക്കുനി പ്രസംഗിച്ചു.
നവാസ് കോറോത്ത് രചിച്ച ശിഹാബ് തങ്ങള്‍ ഒരു റോള്‍ മോഡല്‍ എന്ന പുസ്തകം എഴുത്തുകാരന് എം ടി നിലമ്പൂരിന് നല്കി എസ് എ എം ബഷീര്‍ പ്രകാശനം ചെയ്തു. അഫ്സല് വടകര, ഫൈസല്‍ അരോമ, രാമത്ത് കുഞ്ഞമ്മത്, എം പി ഇല്ല്യാസ്, ആഷിക് വടകര, അതീഖ് റഹ്മാന്, ജാഫര്‍ തയ്യില്‍, അഷ്റഫ് കനവത്ത്, ഷബീര്‍ മേമുണ്ട എന്നിവര്‍ സംബന്ധിച്ചു.

നാസര്‍ നീലിമ ചെയര്‍മാനും ജാഫര്‍ മേയന കണ്‍വീനറും കെ എം നാസര്‍ ട്രഷററും വളണ്ടിയര്‍ ക്യാപ്റ്റന്‍ ഫൈസല്‍ കെ എം, വൈസ് ക്യാപ്റ്റന്‍ താനി കരീം, കോഓര്‍ഡിനേറ്റര്‍ അബ്ദുല്ല കോറോത്ത്, പാചകം പി കെ കെ അബ്ദുല്ല എന്നിവര്‍ നേതൃത്വം നല്കി. ആദില്‍ അബ്ദുല്‍ ലത്തീഫ് ഖിറാഅത്ത് നടത്തി. ജനറല്‍ സിക്രട്ടറി പി വി എ നാസര്‍ സ്വാഗതവും ജാഫര്‍ മേയന നന്ദിയും പറഞ്ഞു.

