Featured
അറബ് വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കിയില്‍ അടിയന്തര യോഗം ചേര്‍ന്നു

ഇസ്താംബൂള്‍: അറബ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ചേര്‍ന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍ നേതൃത്വം നല്‍കി.


മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷവും മേഖലയിലെ അതിന്റെ പ്രത്യാഘാതങ്ങളും യോഗം ചര്‍ച്ച ചെയ്തു.

മേഖലയിലെ അക്രമങ്ങളുടെ വര്‍ധനവിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തലുകളും ശുപാര്‍ശകളും അവതരിപ്പിക്കുന്നതിന് മന്ത്രിമാര്‍ അടച്ചിട്ട വാതില്‍ ചര്‍ച്ചാ സെഷന്‍ നടത്തിയതായി തുര്‍ക്കി വൃത്തങ്ങള്‍ പറഞ്ഞു.


ശനിയാഴ്ച ഇസ്താംബൂളില്‍ ആരംഭിച്ച് ഞായറാഴ്ച വരെ തുടരുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഐ ഐ സി) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് അടിയന്തര അറബ് യോഗം നടന്നത്.
ഇറാന്റെ ആണവ സൗകര്യങ്ങള്‍, മിസൈല്‍ താവളങ്ങള്‍, സൈനിക നേതാക്കള്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവരെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ അറബ് രാജ്യങ്ങള്‍ ചര്‍ച്ച നടത്തി. ഇസ്രായേലിന്റെ ആക്രമണങ്ങളാണ് ഇറാനെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചത്.


