ജെന്റില്‍മാന്‍ 2 നായികനിരയില്‍ നറുക്ക് പ്രിയാലാലിനും

Web Desk
1 Min Read

ചെന്നൈ: തൊണ്ണൂറുകളില്‍ തമിഴ് സിനിമയുടെ മാത്രമല്ല ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖച്ഛായ മാറ്റിയ താര രഹിത ബ്രഹ്മാണ്ഡ സിനിമയായിരുന്നു ‘ജെന്റില്‍മാന്‍’. പില്‍ക്കാലത്ത് ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ മാത്രം നിര്‍മ്മിച്ച് മെഗാ പ്രൊഡ്യൂസര്‍ എന്ന് ഖ്യാതി നേടിയ മലയാളിയായ കെ ടി കുഞ്ഞുമോനായിരുന്നൂ ഈ സിനിമയുടെ നിര്‍മ്മാതാവ്. ഒപ്പം ‘ജെന്റില്‍മാനി’ലൂടെ കുഞ്ഞുമോന്‍ ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ചത് ഷങ്കര്‍ എന്ന ബ്രഹ്മാണ്ഡ സംവിധായകനേയും കൂടിയായിരുന്നു.

city exchange

ഒരു ഇടവേളക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായി ‘ജെന്റില്‍മാന്‍ 2’ എന്ന മെഗാ സിനിമ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ‘ജെന്റില്‍മാന്‍’ കെ ടി കുഞ്ഞുമോന്‍. ഇതിന്റെ മുന്നോടിയായി സംഗീത സംവിധായകനായി കീരാവാണി, നായികമാരില്‍ ഒരാള്‍ നയന്‍താരാ ചക്രവര്‍ത്തി എന്നിവരുടെ പേരുകള്‍ നേരത്തെ പ്രഖ്യാപിച്ചു വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു നായികയായി പ്രവാസി മലയാളി നടിയും നര്‍ത്തകിയും സ്‌പോര്‍ട്‌സ് അവതാരകയുമായ ബഹുമുഖ പ്രതിഭയായ പ്രിയാലാലിന്റെ പേര് കൂടി പ്രഖ്യാപിച്ചിരിക്കയാണ്.

‘ജനകന്‍’ എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ട് സിനിമയില്‍ അരങ്ങേറ്റം കുറിച്ച പ്രിയാലാല്‍ പിന്നീട് ഓരോ തമിഴ്, തെലുങ്ക് സിനിമകളില്‍ നായികയുമായി കഴിവു തെളിയിച്ചിരുന്നൂ. ജെന്റില്‍മാന്‍ 2ല്‍ പ്രിയക്ക് നറുക്കു വീണത് തികച്ചും അപ്രതീക്ഷിതം. ഈ സിനിമ തന്റെ അഭിനയ ജീവിതത്തില്‍ വലിയൊരു നാഴികക്കല്ലായി തീരും എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലണ്ടന്‍ വാസിയായ പ്രിയാലാല്‍. ഇതിലെ തന്റെ കഥാപത്രത്തെ മികവുറ്റതാക്കാനുള്ള ഹോം വര്‍ക്കിലാണ് നടി. അതുകൊണ്ടുതന്നെ ഇതിനിടെ തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നും ലഭിച്ച പല ഓഫറുകളും പ്രിയക്ക് നിരസിക്കേണ്ടിയും വന്നുവത്രെ.

- Advertisement -
Ad image

ജെന്റില്‍മാന്‍ 2-വിന്റെ ഷൂട്ടിംഗ് അടുത്ത് തന്നെ അറിയിക്കുമെന്നും സംവിധായകന്‍, ഇതര അഭിനേതാക്കള്‍ എന്നിവരെ കുറിച്ചുള്ള സര്‍പ്രൈസ് അറിയിപ്പുകളും നിര്‍മ്മാതാവില്‍ നിന്നും ഉടന്‍ തന്നെ ഉണ്ടാവുമെന്നുമാണ് സൂചന.

Share This Article
Leave a Comment
error: Content is protected !!