

ദോഹ: ലുസൈല്‍ കൊട്ടാരത്തില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഈദുല്‍ ഫിത്വര്‍ ആശംസകള്‍ നേര്‍ന്നു. ശൈഖുമാരും പൗരന്മാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇതില്‍ പങ്കെടുത്തു.

രാജ്യത്തിന് അംഗീകാരം ലഭിച്ച നയതന്ത്ര ദൗത്യ മേധാവികളെയും അമീര്‍ സ്വീകരിച്ചു.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ താനിയും നിരവധി ശൈഖുമാരും സ്വീകരണത്തില്‍ പങ്കെടുത്തു.
