പുതിയ സിറിയന്‍ സര്‍ക്കാര്‍ രൂപീകരണ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു

Web Desk
1 Min Read

ദോഹ: സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ പുതിയ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയുടെ പ്രഖ്യാപനത്തെ ഖത്തര്‍ സ്വാഗതം ചെയ്തു. നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും സ്ഥാപനങ്ങളുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും സര്‍ക്കാര്‍ വിജയിക്കട്ടെ എന്ന് ആശംസിച്ചു.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിവിധ മേഖലകളില്‍ ശക്തിപ്പെടുത്തുന്നതിന് സഹോദര ജനതയുടെ താത്പര്യങ്ങള്‍ നിറവേറ്റുന്നതിന് പുതിയ സിറിയന്‍ സര്‍ക്കാരുമായി സഹകരിക്കാനുള്ള ഖത്തറിന്റെ ആഗ്രഹം വിദേശകാര്യ മന്ത്രാലയം പ്രകടിപ്പിച്ചു.

അതേസമയം, സിറിയന്‍ ജനതയുടെ സ്ഥിരത, വികസനം, സമൃദ്ധി എന്നിവയ്ക്കായുള്ള അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിന് പുതിയ സര്‍ക്കാരിനുള്ള ഖത്തറിന്റെ പിന്തുണ മന്ത്രാലയം ഊന്നിപ്പറഞ്ഞു.

സിറിയയുടെ പരമാധികാരം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയ്ക്കുള്ള ഖത്തറിന്റെ പൂര്‍ണ്ണ പിന്തുണയും മന്ത്രാലയം ആവര്‍ത്തിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!