

ദോഹ: റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി പൂര്‍വ വിദ്യാര്‍ഥികള്‍ ഇഫ്താര്‍ മീറ്റും അലുംനി ഫെസ്റ്റും സംഘടിപ്പിച്ചു. വിവിധ ബാച്ചുകളിലെ നൂറോളം പൂര്‍വ വിദ്യാര്‍ഥികള്‍ ഓര്‍മകളും വിശേഷങ്ങളും പങ്കുവെച്ചു.

പരിപാടിയില്‍ ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്സി പ്രകാശനം നടത്തി. 2003- 2007 ബാച്ചിലുള്ള പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ മുനീറിന് ജേഴ്സി നല്‍കിയാണ് പ്രകാശനം ചെയ്തത്.

ഷെഹീര്‍ അഹമ്മദ്, സുബാഷ് കാഞ്ഞങ്ങാട്ട്, മുനീര്‍, അദീപ്, ആല്‍വിന്‍, ആബിദ്, മെജോ ജോര്‍ജ്, ഷെരീഫ്, നസീം, സദക്, ഫഹിം, ഫവാസ്, നൗഫല്‍, ജോര്‍ജ്, ഇബ്രാഹിം കുട്ടി, റാഷി എന്നിവര്‍ നേതൃത്വം നല്‍കി.
