

ദോഹ: കോവിഡ് യാത്രാ- മടക്കയാത്ര നയങ്ങളില്‍ പുതിയ പ്രഖ്യാപനം നടത്തി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ നയം ബുധനാഴ്ച വൈകിട്ട് ഏഴ് മണി മുതല്‍ നിലവില്‍ വരും..

പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ജി സി സി, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും അവരുടെ രാജ്യങ്ങളില്‍ നിന്നും കോവിഡ് അംഗീകൃത ആരോഗ്യവിവര ആപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഇഹ്തിറാസ് വെബ്സൈറ്റ് പ്രീ ട്രാവല്‍ റജിസ്ട്രേഷന് പൂര്‍ത്തിയാക്കേണ്ടതില്ല.

പുറപ്പെടുന്ന രാജ്യം റെഡ് ഹെല്‍ത്ത് മെഷറുകള്‍ ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ജി സി സി, യൂറോപ്യന്‍ യൂണിയന് പൗരന്മാര്ക്കും താമസക്കാര്‍ക്കും ഖത്തറിലേക്കുള്ള പ്രീ ട്രാവല്‍ പി സി ആര് ടെസ്റ്റ് നടത്താവുന്നതാണ്. പ്രീ ട്രാവല്‍ പി സി ആര് പരിശോധന നടത്താത്ത യാത്രക്കാര്‍ ഖത്തറിലെത്തി 24 മണിക്കൂറിനുള്ളില്‍ അംഗീകൃത മെഡിക്കല്‍ സെന്ററില്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരിക്കണം. പ്രീ ട്രാവല്‍ പി സി ആര് ടെസ്റ്റുകളുള്ള യാത്രക്കാരെ അവിടെ എത്തിയതിന് ശേഷമുള്ള റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രാലയത്തിന്റെ സമീപകാല പ്രഖ്യാപനത്തിന് അനുസൃതമായി കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിനോ അണുബാധയില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷമോ ഉള്ള കോവിഡ് പ്രതിരോധ ശേഷിയുടെ സാധുത 12 മാസമായി നീട്ടിയിട്ടുണ്ട്.
ഖത്തറിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് എല്ലാ യാത്രക്കാരും ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സജീവമാക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

