ലീഗല്‍ ഫോര്‍ ട്രാന്‍സലേഷന്‍ ആന്റ് സര്‍വീസസ് ആരംഭിച്ചു

Web Desk
1 Min Read

ദോഹ: അല്‍മവാസിം ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ സംരംഭം ലീഗല്‍ ഫോര്‍ ട്രാന്‍സലേഷന്‍ ആന്റ് സര്‍വീസസ് പണ്ഡിതനും ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വഹിച്ചു.

city exchange

വിവിധ സംരംഭകര്‍ക്ക് ഉപയോഗപ്രദമായ ബിസിനസ് കണ്‍സള്‍ട്ടന്‍സി, സാധാരണക്കാര്‍ക്കും ലേബര്‍ ജോലിക്കാര്‍ക്കും കോടതി, നിയമ സഹായങ്ങള്‍ തുടങ്ങിയവ നല്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉദ്യമം ആരംഭിച്ചതെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഷഫീഖ് അല്‍ ഹുദവി പറഞ്ഞു.

ദുബായില്‍ യൂണിയന്‍ മെട്രോ സ്റ്റേഷന്‍, ഇന്ത്യയില്‍ കോഴിക്കോട്, ഈജിപ്തില്‍ കെയ്‌റോ, ഖത്തറില്‍ വക്ര, ദോഹ, സ്‌പോര്‍ട്‌സ് സിറ്റി മെട്രോ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിലവില്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2026 ആകുമ്പോഴേക്കും യൂറോപ്പിലും ശാഖകള്‍ ആരംഭിക്കുമെന്ന് ജനറല്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് അല്‍ ഹുദവി അറിയിച്ചു.

- Advertisement -
Ad image

ഗ്രൂപ്പിന്റെ പുതിയ സംരംഭമായ അല്‍മവാസിം അക്കാദമി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും അറബി പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുമെന്ന് അഡ്വ. ജാഫര്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ പ്രവാസികള്‍ക്ക് ഈ ഉദ്യമം വലിയ പിന്തുണയാണെന്നും നാള്‍വഴികളില്‍ ഖത്തറിലെ പല പ്രശ്‌നങ്ങളും ലേബര്‍ കേസുകളും വിജയിപ്പിച്ചത് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. സമീര്‍ മൂപ്പന്‍, ജാഫര്‍, അഡ്വ. ജാഫര്‍ ഖാന്‍, എഞ്ചിനീയര്‍ ഹമദ് അല്‍ ഖാദിര്‍, ഖാലിദ് മഖ്ബൂല്‍ അല്‍ എബിസി, മൂസ, സഫര്‍ ഇക്ബാല്‍, ഡോ. അമാനുല്ല വടക്കാങ്ങര, മുഹമ്മദ് കല്ലാട് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!