

ഓണനിലാവില്‍ മെഗാതിരുവാതിര
https://www.youtube.com/watch?v=VBm_KIRU7nE

ദോഹ: ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബ്ബിന്റെ ഓണനിലാവ് പരിപാടിയുടെ ഭാഗമായി തുമാമ ഒലീവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ മെഗാ തിരുവാതിര അരങ്ങേറി. മെഗാ ബാന്റ് മേളവും അരങ്ങേറി.

പരിപാടിയില്‍ ചലച്ചിത്ര താരം ജോജു ജോര്‍ജ്ജ്, മാളവിക മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
റേഡിയോ മലയാളം 98.6, 974 ഇവന്റ്, കാലിക്കറ്റ് റസ്‌റ്റോറന്റ്, കേക്ക് കാസില്‍, പിക്ടോസ് മീഡിയ, റിയാദ മെഡിക്കല്‍സ്, പപ്പ ജോണ്‍സ്, എഫ് എഫ് സി, ബ്ലൂ ഗാലക്‌സി എന്നിവയുടെ സഹകരണത്തോടെയാണ് ജോജു ജോര്‍ജ്ജ് ലവേഴ്‌സ് ക്ലബ് ഓണനിലാവ് പരിപാടി സംഘടിപ്പിച്ചത്.

യു കെയില്‍ സിനിമാ ചിത്രീകരണത്തിന് പോയ ജോജു ജോര്‍ജ്ജിന്റെ പാസ്‌പോര്‍ട്ടും പതിനായിരം പൗണ്ടും ലണ്ടനില്‍ വെച്ച് നഷ്ടപ്പെട്ടിരുന്നു. യു കെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അനുവദിച്ച പുതിയ പാസ്‌പോര്‍ട്ടില്‍ ആദ്യത്തെ യാത്ര ഖത്തറിലേക്കാണ് നടത്തിയതെന്ന് ജോജു പറഞ്ഞു. പുലിമടയാണ് തന്റെ പുതിയ ചിത്രമെന്നും അദ്ദേഹം വിശദീകരിച്ചു.

