പ്രവാസി ഭാരതീയ ദിവസ് സാധാരണക്കാര്‍ക്കു കൂടി പ്രാപ്യമായെന്ന് പി എന്‍ ബാബുരാജന്‍

Web Desk
1 Min Read

ഭുവനേശ്വര്‍: സാധാരണക്കാര്‍ക്കു പോലും റജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാനാവുന്ന തരത്തില്‍ പ്രവാസി ഭാരതീയ ദിവസ് മാറിയിട്ടുണ്ടെന്ന് ഖത്തറില്‍ നിന്നുള്ള പ്രതിനിധിയും ഐ സി സി, ഐ സി ബി എഫ് മുന്‍ പ്രസിഡന്റുമായ പി എന്‍ ബാബുരാജന്‍ ആഗോളവാര്‍ത്തയോട് പറഞ്ഞു.

city exchange

പ്രവാസികളുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവെക്കാനും അതു കേള്‍ക്കാനും മനസ്സിലാക്കാനും അതുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിനും അനുയോജ്യമായ പരിപാടിയാണ് പ്രവാസി ഭാരത് ദിവസ്. സാധാരണക്കാരും ഈ പരിപാടിക്ക് റജിസ്റ്റര്‍ ചെയ്ത് വരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് മാത്രമായിരിക്കും പൊതുവെ ബാധിക്കുക. എന്നാല്‍ ഈ വര്‍ഷം വലിയ ടിക്കറ്റ് നിരക്ക് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മുമ്പുകാലത്തൊക്കെ വലിയ ആളുകളും സമ്പന്നരും മുതലാളിമാരും മാത്രം പങ്കെടുത്തിരുന്ന പരിപാടിയാണ് ഒഡീഷയിലെത്തിയപ്പോള്‍ സാധാരണക്കാര്‍ക്കു കൂടി പ്രാപ്യമായത്.

- Advertisement -
Ad image

ഭരിക്കുന്ന പാര്‍ട്ടിയുടെ രാഷ്ട്രീയമൊക്കെ ഉണ്ടാകുമെങ്കിലും അത് ചര്‍ച്ച ചെയ്യാതെ വികസനത്തെ കുറിച്ച് പറയുകയാണ് വേണ്ടതെന്നും പി എന്‍ ബാബുരാജ് വ്യക്തമാക്കി. നിരവധി പേരുടെ ജീവിത മാര്‍ഗ്ഗമാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!