

ഭുബനേശ്വര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യവുമായി കുവാഖ് ഖത്തര്‍ പ്രതിനിധികള്‍ പ്രവാസി ഭാരതീയ ദിവസില്‍. വ്യോമയാന മന്ത്രിയെ നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കാനും കുവാഖ് പ്രതിനിധികള്‍ ശ്രമം നടത്തുന്നുണ്ട്.

രാഷ്ട്രീയം ഏതായാലും വികസനമാണ് ആവശ്യമെന്നും കുവാഖ് നേതാക്കളായ മുഹമ്മദ് നൗഷാദ് അബുവും വിനോദ് വള്ളിക്കോലും പറഞ്ഞു. കണ്ണൂരിന്റെ ആവശ്യത്തിന് വേണ്ടി രാഷ്ട്രീയം മറക്കുകയാണ്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുന്നത് ഉത്തരമലബാറിനും ടൂറിസം വികസനത്തിനും വലിയ ഗുണം ചെയ്യുമെന്നും കുവാഖ് നേതാക്കള്‍ പറഞ്ഞു.
