നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശം; കെ സി ബി സി യോഗം ചേര്‍ന്ന് പൊതുനിലപാട് പ്രഖ്യാപിക്കണം

Web Desk
1 Min Read

കൊച്ചി: ഒരു വിഭാഗം മെത്രാന്മാരുടെ പിന്‍ബലത്തില്‍ പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കേരളത്തിലെ മുഴുവന്‍ മെത്രാന്മാരും അടിയന്തരമായി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് മെത്രാന്‍ സമിതിയുടെ ഔദ്യോഗിക നിലപാട് പൊതുസമൂത്തോട് വെളിപ്പെടുത്തണമെന്നും ബിഷപ്പ് കല്ലറങ്ങാട്ടിലിന്റെ വിവാദ പരാമര്‍ശം പിന്‍വലിച്ച് വൃണിതഹൃദയരായ സമുദായത്തോട് പരസ്യ മാപ്പു പറയണമെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ ആവശ്യപ്പെട്ടു.

city exchange


കേരള കത്തോലിക്ക മെത്രാന്‍ സമിതി യോഗം ചേര്‍ന്ന് വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ്് ക്രിസ്ത്യന്‍ കൗണ്‍സില്‍ കെ സി ബി സി ആസ്ഥാനത്തിനുമുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


നിലവിലെ മേജര്‍ ആര്‍ച്ചുബിഷപ്പ് ഭൂമി കുംഭകോണത്തില്‍ പെട്ട് തല്‍സ്ഥാനം ഉടന്‍ രാജിവെക്കുവാന്‍ നിര്‍ബന്ധിതനായിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പ് സ്ഥാന നേട്ടത്തിനായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ചങ്ങനാശ്ശേരി ലോബിയുടെ നിഗൂഢശ്രമവും വിവാദ പരാമര്‍ശത്തിന്റെ പിന്നിലെ മറ്റൊരജണ്ടയാണെന്നതും ഇപ്പോള്‍ വിശ്വാസികള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും സ്വന്തം സ്വാര്‍ഥതയ്ക്കുവേണ്ടി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വിധമുള്ള നിലപാടുകളുമായി മെത്രാന്മാര്‍ ഇനിയും മുന്നോട്ട് പോവുകയാണെങ്കില്‍ വിശ്വാസികള്‍ അവരെ തെരുവില്‍ തടയുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം തുടന്നു പറഞ്ഞു.


കൈകളില്‍ മരക്കുരിശുകളേന്തി ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ ജനറല്‍ സെക്രട്ടറി ജേക്കബ് മാത്യു അധ്യക്ഷത വഹിച്ചു. ജെ സി സി ഉപദേശക സമിതി അംഗങ്ങളായ അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോസഫ് വെളിവില്‍, പാലയില്‍ നിന്നുള്ള കെ സി ആര്‍ എം നേതാക്കളായ ജോര്‍ജ്ജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജെ സി സി ഭാരവാഹികളായ ജോര്‍ജ്ജ് കട്ടിക്കാരന്‍, അഡ്വ. ഹൊര്‍മിസ് തരകന്‍, വി ജെ പൈലി, ബാബു ഈരത്തറ, പി ജെ മാത്യു കെ ഡി മാര്‍ട്ടിന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!