
തിരുവനന്തപുരം: മീഡിയ സിറ്റി ഒമ്പതാമത് ഇന്റര്‍ നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിന് അപേക്ഷ ക്ഷണിച്ചു. വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയിലേയ്ക്ക് അപേക്ഷകള്‍ പരിഗണിക്കും.

ഷോര്‍ട്ട് ഫിലിം കൂടാതെ കോവിഡ് പശ്ചാത്തലത്തിലുള്ള ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ആല്‍ബം എന്നിവയിലേക്കും അപേക്ഷ ക്ഷണിച്ചു. ഒരാള്‍ക്ക് എത്ര അപേക്ഷ വേണമെങ്കിലും അയക്കാവുന്നതാണ്. .ചിത്രങ്ങള്‍ ഏഷ്യ, ഇന്ത്യ, വേള്‍ഡ് റെക്കോര്‍ഡ്‌സ് ഓഫീസര്‍ കൂടാതെ മലയാള ചലച്ചിത്ര സംവിധായകര്‍ ഉള്‍പ്പെട്ട ജൂറി ചിത്രം കണ്ട് വിലയിരുത്തും. എല്ലാ അപേക്ഷകള്‍ക്കും മീഡിയ സിറ്റി ഇന്റര്‍നാഷണല്‍ പുരസ്‌കാരം, മെമെന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി ആദരിക്കും.

തെരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂലൈ 31 ആണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 8111816668 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
