

കടുത്ത ചൂട് തുടരുന്ന ഖത്തറില്‍ സൂഖ് വാഖിഫിലെ കൃത്രിമ കിണറില്‍ നിന്നുള്ള ജലപ്രവാഹത്തില്‍ ദാഹം ശമിപ്പിക്കാനെത്തുന്ന പറവകള്‍. സൂഖ് വാഖിഫിലെത്തുന്ന സന്ദര്‍ശകരുടെ കണ്ണുകള്‍ക്ക് ആനന്ദം പകരാന്‍ മാത്രമല്ല ആയിരക്കണക്കിന് പറവകള്‍ക്ക് കുടിക്കാനും കുളിക്കാനും കൂടി ഉപയോഗപ്പെടുന്നതാണ് ഈ നീര്‍ച്ചാട്ടം.

ചൂടുകാലത്ത് പരമാവധി പുറത്തിറങ്ങാതിരുന്നും വെള്ളം കുടിച്ചും ശരീരം തണുപ്പിക്കാന്‍ മനുഷ്യര്‍ക്ക് സാധിച്ചേക്കും. പക്ഷേ, മിണ്ടാപ്രാണികള്‍ക്ക് അതൊന്നും ചോദിക്കാനോ പറയാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് കുടിക്കാനും കുളിക്കാനും സൗകര്യപ്പെടുന്ന വിധത്തില്‍ കുറച്ചു വെള്ളം ഓരോ താമസ കേന്ദ്രത്തിനു സമീപവും സൂക്ഷിക്കുന്നത് ലോകത്തോടും പരിസ്ഥിതിയോടും ചെയ്യുന്ന നന്മയായിരിക്കും.
