ബാദുഷ സിനിമാസ് ഇനി ചലച്ചിത്ര വിതരണ രംഗത്തേക്കും

Web Desk
1 Min Read

കൊച്ചി: ബാദുഷ സിനിമാസ് ചലച്ചിത്ര വിതരണ രംഗത്തേക്കും കടക്കുന്നു. ജൂണ്‍ 24ന് റിലീസിനൊരുങ്ങിയ വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ ഒന്നിക്കുന്ന പന്ത്രണ്ട് ആണ് ആദ്യചിത്രം

city exchange

വര്‍ഷങ്ങളായി മലയാള സിനിമയില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊജക്ട് ഡിസൈനറായും പ്രവര്‍ത്തിച്ചു വരുന്ന എന്‍ എം ബാദുഷയും ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിലൂടെ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് എത്തിയ ഷിനോയ് മാത്യുവും ചേര്‍ന്നുള്ള നിര്‍മ്മാണ സംരംഭമാണ് ‘ബാദുഷ സിനിമാസ്’. ഇതിനോടകം നിരവധി ചിത്രങ്ങളാണ് ബാദുഷ സിനിമാസ് നിര്‍മ്മിച്ച് റിലീസിനായി കാത്തിരിക്കുന്നത്. നിലവില്‍ സിനിമാ നിര്‍മ്മാണ മേഖലയില്‍ സജീവമായിട്ടുള്ള ബാദുഷ സിനിമാസ് ചലച്ചിത്ര വിതരണ രംഗത്തേക്കും കടക്കുകയാണ്. ജൂണ്‍ 24ന് റിലീസിനൊരുങ്ങിയ വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ,ദേവ് മോഹന്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”പന്ത്രണ്ട്’ ആണ് ആദ്യചിത്രം.

കൂടാതെ അനൂപ് മേനോന്‍ ചിത്രം ‘പത്മ’, ടി.കെ രാജീവ് കുമാര്‍ ഷെയിന്‍ നിഗം ചിത്രം ‘ബര്‍മുഡ’, പ്രമുഖ എഡിറ്ററായ ഡോണ്‍മാക്‌സ് സംവിധാനം ചെയ്യുന്ന @ (അറ്റ്) തുടങ്ങിയ സിനിമകളാണ് ബാദുഷ സിനിമാസിന്റേതായി തിയേറ്റര്‍ റിലീസിന് ഒരുങ്ങിയിരിക്കുന്നത്. വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!