

ദോഹ: ഉം സലാലില്‍ കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഒരു കാര്‍ മെയിന്റനന്‍സ് സെന്ററില്‍ നിന്നും ഉപയോഗിച്ച ഓയില്‍ പുതിയതെന്ന വ്യാജേന സൂക്ഷിച്ചത് കണ്ടെത്തി. ഉപയോഗിച്ച ഓയില്‍ പുതിയതെന്ന രീതിയില്‍ മാര്‍ക്ക് ചെയ്ത് നിറച്ചുവെച്ചത് ഒരു സെന്ററില്‍ കണ്ടെത്തിയതോടെ അധികൃതര്‍ നിയമ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ആവശ്യമായ നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍, ഉപയോഗിക്കാനാവാത്തതോ കാലാവധി കഴിഞ്ഞതോ മോശമായതോ തകരാറുകളുള്ളതോ വില്‍പ്പന നടത്താന്‍ ശ്രമിച്ചാല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രാലയം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

