
ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ടി എന്‍ പ്രതാപന്‍, അടൂര്‍ പ്രകാശ് എന്നിവരാണ് അടിയന്തര പ്രമേയ നോട്ടീസ് നല്കിയത്.

പെഗാസസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ഇന്നും ബഹളം നടന്നു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട വി ശിവദാസന്‍ രാജ്യസഭാ ചെയര്‍മാന് നോട്ടീസ് നല്കിയിട്ടുണ്ട്.

