
തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയില്‍ ബി ഡി എസ് വിദ്യാര്‍ഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രണയം നിരസിച്ചുവെന്ന പേരില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ നടപടി കര്‍ശനമായിരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.

കണ്ണൂര്‍ നാറാത്ത സ്വദേശിയായ മാനസയെ ജൂലൈ 30നാണ് തലശ്ശേരി മേലൂര്‍ സ്വദേശിയായ രാഖില്‍ വെടിവെച്ചു കൊലപ്പെടുത്തിയത്. രാഖിലും സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തിരുന്നു.
മാനസ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം കാര്യക്ഷമമാക്കുമെന്നും തോക്കുകള്‍ അനധികൃതമായി എത്തുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.


സ്ത്രീധനം തടയുമെന്നും ഗവര്‍ണര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ത്രീധന വിവാഹങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

