ഖത്തറില്‍ എംപോക്‌സ് സാധ്യത കുറവ്

Web Desk
1 Min Read

ദോഹ: ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന എംപോക്‌സ് അണുബാധ കേസുകളൊന്നും ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.

city exchange

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഖത്തറില്‍ വൈറസ് ബാധയ്ക്കുള്ള സാധ്യത വളരെ കുറവാണെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി ഊന്നിപ്പറഞ്ഞു. അണുബാധയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍, രോഗി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യ മേഖലകളുമായി സഹകരിച്ച് നിരവധി മുന്‍കരുതലുകളും പ്രതിരോധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സംശയാസ്പദമായ കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിനും അവ കൈകാര്യം ചെയ്യാന്‍ തയ്യാറെടുക്കുന്നതിനും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുമിളകളോടൊപ്പമുള്ള രോഗങ്ങള്‍ ബാധിച്ചവരുമായോ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരുമായോ രോഗം സ്ഥിരീകരിച്ചവരുമായോ അവര്‍ ഉപയോഗിച്ച ഉപകരണങ്ങളുമായോ നേരിട്ടുള്ള ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുന്നതിലൂടെ ഈ രോഗം തടയാന്‍ കഴിയുമെന്ന് ഡോ. അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

വൈറസ് പടരുന്നതായി പ്രഖ്യാപിച്ച രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ ജാഗ്രത പാലിക്കാനും എംപോക്‌സ് അണുബാധ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാനും എല്ലാവരോടും അഭ്യര്‍ഥിച്ചു.

Share This Article
Leave a Comment
error: Content is protected !!