

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി ഖത്തര്‍ എയര്‍വേയ്‌സ് വിമാനയാത്രാ ടിക്കറ്റുകള്‍ക്ക് 35 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഫെബ്രുവരി 7നും 11നും ഇടയില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഓഫര്‍ ആനുകൂല്യം ലഭിക്കുക. ഇക്കോണമി ക്ലാസുകളില്‍ എടുക്കുന്ന ടിക്കറ്റുകള്‍ക്ക് 35 ശതമാനം ആണ് ഇളവ് ലഭിക്കുന്നത്. 140 നഗരങ്ങളിലേക്ക് ഈ സൗകര്യം ലഭിക്കും.

ഓഫര്‍ സമയത്ത് ടിക്കറ്റ് എടുക്കുകയാണെങ്കില്‍ ഈ ടിക്കറ്റുകളില്‍ 2022 ഒക്ടോബര്‍ 31 വരെ യാത്ര അനുവദിക്കും. കൂടാതെ ഓഫര്‍ സമയത്ത് ടിക്കറ്റ് എടുക്കുന്ന നൂറിലധികം യാത്രക്കാര്‍ക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനുള്ള രണ്ട് ടിക്കറ്റുകള്‍ ലഭിക്കും

കൂടാതെ ഖത്തര്‍ എയര്‍വേയ്‌സിന്റെ സര്‍വീസ് ശൃംഖലകളില്‍ യാത്രക്കാര്‍ക്ക് ഇഷ്ടപ്പെട്ട കായിക കേന്ദ്രങ്ങളിലേക്ക് ഇക്കോണമി ക്ലാസില്‍ രണ്ടു ടിക്കറ്റുകള്‍, ജിം അംഗത്വം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലഭിക്കും.

