സല്യൂട്ട് ഇന്ത്യന്‍ സേന
പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്തി മുകളിലെത്തിച്ചു. സൈനികര്‍ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ചതിന് ശേഷമാണ് കയറുകെട്ടി മുകളിലേക്ക് എത്തിക്കുന്നത്.

രണ്ടു ദിവസമായി പാറയിടുക്കില്‍ കുടുങ്ങിക്കിടന്ന ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനായിരുന്നു ആദ്യം പരിഗണന നല്കിയത്. സൈന്യത്തിന് വിവരങ്ങള്‍ കൈമാറാനും മികച്ച മാനസികാവസ്ഥ കാത്തുസൂക്ഷിക്കാനും സാധിച്ചതാണ് ബാബുവിന് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്.

ബാബുവിന് തൊട്ടടുത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹവുമായി സംസാരിക്കുകയും ഭക്ഷണവും വെള്ളവും കൈമാറുകയും ചെയ്തതോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. കരസേനയുടെ രണ്ട് സംഘങ്ങളാണ് മലമുകളിലെത്തിയത്. എവറസ്റ്റ് കീഴടക്കിയ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ട്.
യുവാവിന്റെ ആരോഗ്യനിലയ്ക്ക് പ്രശ്നമില്ലെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. യുവാവിനെ രക്ഷിച്ചു താഴെയെത്തിച്ചാല്‍ ഉടന്‍ തന്നെ അടിയന്തര വൈദ്യസഹായം നല്‍കാനായി ഡോക്ടര്‍മാരുടെ സംഘവും മലയുടെ താഴെ കാത്തു നില്‍ക്കുന്നുണ്ട്.
മലയാളിയായ ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
തിങ്കളാഴ്ച രാവിലെയാണ് മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും താന്‍ കടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്തുകയായിരുന്നു. ഹെലികോപ്ടര്‍ ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താന്‍ ശ്രമിച്ചെങ്കിലും കാറ്റ് പ്രതികൂലമായതിനാല്‍ ഹെലികോപ്റ്ററിന് പിന്നീടാണ് കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ തീരുമാനമായത്.