സാജു നവോദയ നായകനായ പോത്തുംതല ചലച്ചിത്രം ചിത്രീകരണം പൂര്‍ത്തിയായി

Web Desk
2 Min Read

ചാലക്കുടി: തനി ഗ്രാമീണ വേഷത്തില്‍ അതീവ ഗൗരവമാര്‍ന്ന നായകകഥാപാത്രമായി പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ എത്തുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരുവാകുകയാണ് പോത്തുംതല എന്ന ചിത്രത്തിലെ നായകകഥാപാത്രം. ജനനിബിഡമായ ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ വെച്ചുനടന്ന സംഘട്ടനരംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാനഘടകമാണ്.

city exchange

നാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത സംവിധായകന്‍ അനില്‍ കാരക്കുളത്തിന്റെ നിര്‍ദ്ദേശപ്രകാരം ക്യാമറാമാന്‍ അമ്പാടി ശ്യാം ഓരോ ഫ്രെയിമുകളും ഒപ്പി എടുത്തിരിക്കുന്നു. പ്രവാസി വ്യവസായിയും സാമൂഹിക, സാംസ്‌കാരിക, കാരുണ്യമേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ളതുമായ നിര്‍മ്മാതാവ് ഷാജു വാലപ്പന്‍ ഷൂട്ടിംഗിന് എല്ലാവിധ പ്രോത്സാഹനങ്ങളും നല്‍കുന്നു. സിനിമയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന കഴിവുള്ള കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് ഈ ചിത്രം അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. സൈമണ്‍ പാപ്പാജി എന്ന രാഷ്ട്രീയ നേതാവായി ഷാജു വാലപ്പന്‍ അഭിനയിക്കുന്നുമുണ്ട്.

അധികം റീടേക്ക് ഇല്ലാതെ തന്റെ കഥാപാത്രമായി പെട്ടെന്ന് മാറുകയാണ് ഇദ്ദേഹം. ഫൈനാന്‍സ് കണ്‍ട്രോളറും പ്രൊഡക്ഷന്‍ കോര്‍ഡിനേറ്ററുമായ ജോസ് മാമ്പുള്ളി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രോജക്ട് ഡിസൈനറും നടനുമായ നിലമ്പൂര്‍ സണ്ണി നിര്‍മ്മാണ നിര്‍വ്വഹണ കാര്യങ്ങളുമായി ധൃതഗതിയില്‍ ഷൂട്ടിങ്ങിന് ചുക്കാന്‍ പിടിക്കുന്നു. ചരിത്രപ്രസിദ്ധമായ താഴേക്കാട് മുത്തപ്പന്‍പള്ളി അങ്കണത്തില്‍ വച്ച് ചിത്രീകരിച്ച സീനുകള്‍ ചിത്രത്തിന് മിക വേകുന്നു.

- Advertisement -
Ad image

പാഷാണം ഷാജി, പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂര്‍, ചെമ്പില്‍ അശോകന്‍, നന്ദകിഷോര്‍, ഷാജുവാലപ്പന്‍, ജോസ് മാമ്പുള്ളി, നിലമ്പൂര്‍ സണ്ണി, അഡ്വക്കേറ്റ് റോയ്, ഉണ്ണികൃഷ്ണന്‍ എം എ, മനോജ് പുലരി, ഉണ്ണി എസ് നായര്‍, സേതുമാധവന്‍, സൂരജ് ബാലകൃഷ്ണന്‍, പെക്‌സണ്‍ ആംബ്രോസ്, രജനീഷ്, അഞ്ജന അപ്പുക്കുട്ടന്‍, നീനകുറുപ്പ്, മഞ്ജു സുഭാഷ്, ഷിബിനറാണി, സൈറ, പത്മജ, അപര്‍ണ്ണ മഞ്ജു എന്നിവരും അഭിനയിക്കുന്നു.

വാലപ്പന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷാജുവാലപ്പന്‍ ആണ് പോത്തുംതല നിര്‍മ്മിക്കുന്നത്. രചന, സംവിധാനം- അനില്‍ കാരക്കുളം, ഡി ഒ പി- അമ്പാടി ശ്യാം, എഡിറ്റിംഗ്- ശ്രീരാഗ്, സംഗീതം- ഷമേജ് ശ്രീധര്‍, മേക്കപ്പ് ജയരാമന്‍ പൂപ്പത്തി, കോസ്റ്റ്യൂം- സന്തോഷ് പാഴൂര്‍, ശാന്ത. കലാസംവിധാനം- രാധാകൃഷ്ണന്‍, സൂരജ് ആര്‍ കെ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ശ്രീരാഗ്, അസോസിയേറ്റ് ഡയറക്ടര്‍- ഗോപകുമാര്‍, സുനില്‍കുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- നിലമ്പൂര്‍ സണ്ണി, ഫിനാന്‍സ് കണ്‍ട്രോളര്‍ ആന്റ് പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ജോസ് മാമ്പുള്ളി, സംഘട്ടനം- മനോജ്, അസിസ്റ്റന്റ് ഡയറക്ടര്‍- സ്റ്റിബിന്‍ കുര്യന്‍ തച്ചു കുന്നേല്‍, ക്യാമറ അസിസ്റ്റന്റ്- ആരോമല്‍, സ്‌പോട്ട് എഡിറ്റര്‍- സനല്‍കുമാര്‍ പി എസ്, കലാസംവിധാനസഹായികള്‍- വൈശാഖ്, ആകാശ്, സനല്‍ മാവേലിക്കര, കോസ്റ്റും അസിസ്റ്റന്റ്- അര്‍ഷാദ്, സ്റ്റില്‍സ്- പവിന്‍ തൃപ്രയാര്‍, പി ആര്‍ ഒ- എം കെ ഷെജിന്‍ ആലപ്പുഴ.

Share This Article
Leave a Comment
error: Content is protected !!