പി എസ് സി നിയമനം ത്വരിതപ്പെടുത്തണം: കെ എ ടി എഫ്

Web Desk
1 Min Read

ആലുവ: ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണ്ണയം നടത്താതെയും ഉദ്യോഗാര്‍ഥികളെ പെരുവഴിയിലാക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും പി എസ് സി നിയമനം ത്വരിതപ്പെടുത്തണമെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആലുവ വിദ്യാഭ്യാസ ജില്ല കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

city exchange

വിദ്യാലയങ്ങളില്‍ ഫിക്‌സേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ധാരാളം അധ്യാപകരുടെ ജോലി സാധ്യതകളും സര്‍വീസ് ആനുകൂല്യങ്ങളും തടയപ്പെട്ടിരിക്കുകയാണെന്നും ഫിക്‌സേഷന്‍ ഈ വര്‍ഷം തന്നെ നടത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ജില്ലാ ജനറല്‍ സെക്രട്ടറി സി എസ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ വളയന്‍ചിറങ്ങര കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഗനി സ്വലാഹി, ഷമീര്‍ പുതുപ്പാടി, സൈനബ ടീച്ചര്‍ വടവുകോട്, കബീര്‍ മൂവാറ്റുപുഴ, ലൈല ടീച്ചര്‍, യൂനുസ് നൊച്ചിമ, ത്വാഹ പൊന്നാരിമംഗലം എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image

വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായി കെ കെ ഹുസൈന്‍ (പ്രസി്), ഉമറുല്‍ ഫാറൂഖ്, സുലൈഖ ഇ പി (വൈസ് പ്രസി),
ടി ടി ഷിയസ് (ജന സെക്ര), സി കെ സഫിയ, ഫസീല അബ്ബാസ് (ജോ സെക്ര), മുഹമ്മദ് സാലിം മേക്കാടി (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!