ഐ സി എസ് ഐ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം സംഘടിപ്പിച്ചു. ഐ സി എസ് ഐ കൊച്ചി ചാപ്റ്ററില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ എം ഷാലിന മുഖ്യാതിഥിയായിരുന്നു. പോഷ് നിയമത്തെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും ഷാലിന വിശദീകരിച്ചു.

city exchange

തുടര്‍ന്ന് നടന്ന ചടങ്ങില്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കൊച്ചി ചാപ്റ്ററില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ജില്ലയില്‍ റാങ്ക് കരസ്ഥമാക്കിയ ആര്‍ദ്ര ബാബുവിന് സര്‍ട്ടിഫിക്കറ്റും ശില്‍പവും സമ്മാനിച്ചു.

കൊച്ചി ചാപ്റ്ററിന്റെ പരിധിയില്‍ ഡിസംബര്‍ 2025 ഫൈനല്‍ പരീക്ഷ പാസായി മെമ്പര്‍ഷിപ്പിലേക്ക് എത്തിയ 23 വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

തുടര്‍ന്ന് നടന്ന ശില്‍പശാലയില്‍ വിവിധ വിഷയങ്ങളെ കുറിച്ച് വാലന്റീന ഡിക്രൂസും ചിത്ര വിനോദും സംസാരിച്ചു.

- Advertisement -
Ad image

ഐ സി എസ് ഐ എസ് ഐ ആര്‍ സി മുന്‍ ചെയര്‍മാന്‍ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. കൊച്ചി ചാപ്റ്റര്‍ ചെയര്‍മാന്‍ വിവേക് കുമാര്‍ സ്വാഗതവും ഐ സി എസ് ഐ കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി ഗോകുല്‍ ഷേണായി നന്ദിയും പറഞ്ഞു. ചടങ്ങില്‍ സംസ്ഥാനത്തെ വിവിധ കമ്പനികളില്‍ നിന്നും വനിതാ കമ്പനി സെക്രട്ടറിമാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!