പതിനൊന്നാം വാര്‍ഷികവും സനദ് ദാന സമ്മേളനവും

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി 17 ശുഹദാ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പതിനൊന്നാം വാര്‍ഷികവും നാലാം സനദ് ദാന സമ്മേളനവും വിവിധ പരിപാടികളോടെ ജനുവരി 6, 7 തിയ്യതികളില്‍ രാമന്തളി യത്തീംഖാന പരിസരത്ത് അരങ്ങേറും. ജനുവരി ആറിന് ശനിയാഴ്ച രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. രാത്രി ഏഴു മണിക്ക് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.

city exchange

ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് കോളേജ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. രാത്രി ഏഴു മണിക്ക് സമസ്ത കോഴിക്കോട് ജില്ലാ മുശാവറ അംഗം സൈനുദ്ദീന്‍ ഫൈസി പാലൊളി കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സനദ് വിതരണത്തിന് നേതൃത്വം നല്‍കും. രാമന്തളി ഖത്തീബ് സൈതലവി കോയ തങ്ങള്‍ ബുഖാരി ബാഖവി പ്രഭാഷണം നടത്തും.

പരിപാടികളുടെ ഭാഗമായുള്ള കോളേജ് തീം സോങ്ങ് ലോഞ്ചിംഗ് കര്‍മ്മം ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ നിര്‍വ്വഹിച്ചു. അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി, പ്രിന്‍സിപ്പാല്‍ ഹാഫിള് അശ്‌റഫ് ഫൈസി, ജമാഅത്ത് കിമ്മിറ്റി ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല യതീംഖാന പ്രസിഡണ്ട് സി കെ അഹമദ് ഹാജി, ജമാഅത്ത്, യതീംഖാന കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Share This Article
Leave a Comment
error: Content is protected !!