

പയ്യന്നൂര്‍: മുസ്‌ലിം യൂത്ത് ലീഗ് രാമന്തളി പഞ്ചായത്ത്തല സീതി സാഹിബ് അക്കാദമിയ പാഠശാലക്ക് തുടക്കമായി. രാമന്തളി ലീഗ് ഓഫിസില്‍ നടന്ന പരിപാടി പയ്യന്നൂര്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി കെ ശബീര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കരമുട്ടം അധ്യക്ഷത വഹിച്ചു. ജംഷീര്‍ ആലക്കാട് ക്ലാസിന് നേതൃത്വം നല്‍കി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ശാഖ മുസ്‌ലിം ലീഗ് സെക്രട്ടറി എം നസീര്‍, പി കെ ഫസീല്‍, മിസ്ഹബ് എട്ടിക്കുളം, എം സി റിയാസ് എന്നിവര്‍ പ്രസംഗിച്ചു.

