

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും മെഷീന്‍ ലേര്‍ണിങ്‌ലും ഉള്‍പ്പെടെയുള്ള നൂതന ടെക്‌നോളജിയില്‍ പ്രാഗല്‍ഭ്യം നേടിയ എന്‍ ഐ ടിയിലെ ഉദ്യോഗാര്‍ഥികള്‍ ലോകത്ത് വിവിധ മേഖലയില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നതായി ഏഴിമല നാവിക അക്കാദമി വൈസ് അഡ്മിറല്‍ പുനീത് കുമാര്‍ ഭേല്‍ പറഞ്ഞു. എന്‍ ഐ ടി പൂര്‍വ്വ വിദ്യാര്‍ഥി സംഗമം വേള്‍ഡ് നെക്റ്റ് മീറ്റ്- 22 ‘സ്പാര്‍ക്കില്‍’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ നൂതന ടെക്‌നോളജിയിലുണ്ടായ പുതിയ മാറ്റങ്ങള്‍ക്ക് എന്‍ ഐ ടിയുടെ സംഭാവന ഏറെ വലുതാണെന്നും പുനീത് കുമാര്‍ ഭേല്‍ കൂട്ടിച്ചേര്‍ത്തു.

അലുമ്‌നി അസോസിയേഷന്‍ വേള്‍ഡ് പ്രസിഡന്റ് കെ എസ് സുധാകരന്‍ അധ്യക്ഷത വഹിച്ചു. എന്‍ ഐ ടി ഡയറക്ടര്‍ പ്രസാദ് കൃഷ്ണ, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ അജിത് കുമാര്‍ എന്നിവര്‍ മുഖ്യതിഥികളായി. ബോര്‍ഡ് ഓഫ് ഗവര്‍ണ്ണര്‍സ് ഗജാല യോഗാനന്ദ്, പാസ്റ്റ് പ്രസിഡന്റ് ജോണ്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അലുമ്‌നി കാലിക്കറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് പി സതീഷ് സ്വാഗതവും വേള്‍ഡ് നെറ്റ്ക സെക്രട്ടറി ജോസഫ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പ്രശസ്ത ഗായകന്‍ അനൂപ് ശങ്കറിന്റെ ഗാനവിരുന്ന് അവതരിപ്പിച്ചു. രണ്ട് വര്‍ഷം കൂടുമ്പോഴാണ് എന്‍ ഐ ടി യില്‍ പഠിച്ചവര്‍ അലുമ്‌നി സംഗമം നടത്തുക. ഇത്തവണ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഗമം ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.

