നാലാമതും മമ്മൂട്ടി

Web Desk
1 Min Read

ന്യൂഡല്‍ഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മലയാള സിനിമയ്ക്ക് മികവ്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി നാലാം തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായി. ‘ചന്ദു ചാമ്പ്യന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും മമ്മൂട്ടിക്കൊപ്പം മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.

city exchange

‘ആര്‍ട്ടിക്കിള്‍ 370’ എന്ന ചിത്രത്തിലെ അഭിനയത്തിന് യാമി ഗൗതം മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

മലയാളത്തിന് മറ്റൊരു അഭിമാനമായി ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലെ ‘അങ്ങു വാനക്കോണില്‍’ എന്ന ഗാനത്തിലൂടെ വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി. ‘ഭ്രമയുഗം’ ചിത്രത്തിന്റെ ഛായാഗ്രാഹകനായ ഷഹ്നാദ് ജലാലിന് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും ലഭിച്ചു.

‘ക്യാ്രപന്‍ മില്ലര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് നടന്‍ ധനുഷിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാള ചിത്രമായി ‘ഫെമിനിച്ചി ഫാത്തിമ’ തിരഞ്ഞെടുക്കപ്പെട്ടു.

- Advertisement -
Ad image

2024ല്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങളെയാണ് ഇത്തവണ ദേശീയ പുരസ്‌കാരത്തിനായി പരിഗണിച്ചത്. സംവിധായകന്‍ ജയരാജ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

‘ഭ്രമയുഗം’, ‘മഞ്ഞുമ്മല്‍ ബോയ്സ്’, ‘കിഷ്‌കിന്ധ കാന്ഡം’ തുടങ്ങിയ ചിത്രങ്ങള്‍ ഇത്തവണ മലയാളത്തില്‍ നിന്ന് ദേശീയ ജൂറിയുടെ പരിഗണനയില്‍ ഇടം നേടിയിരുന്നു. പ്രഖ്യാപനത്തിന് മുന്‍പുതന്നെ ‘ഭ്രമയുഗ’ത്തിലെ അഭിനയത്തിന് മമ്മൂട്ടി ദേശീയ പുരസ്‌കാരം നേടുമെന്ന പ്രതീക്ഷ സിനിമാലോകത്തും പ്രേക്ഷകര്‍ക്കിടയിലും ശക്തമായിരുന്നു.

2024ല്‍ ഒരുപിടി മികച്ച സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ‘ഭ്രമയുഗം’, ചിദംബരത്തിന്റെ ‘മഞ്ഞുമ്മല്‍ ബോയ്സ്’, ദിന്‍ജിത്ത്- ബാഹുല്‍ രമേശ് ടീമിന്റെ ‘കിഷ്‌കിന്ധാ കാണ്ഡം’ എന്നിവയാണ് മലയാളത്തില്‍ നിന്നും പ്രതീക്ഷ ഉണര്‍ത്തുന്ന സിനിമകള്‍.

തമിഴില്‍ വിക്രത്തിന്റെ ‘തങ്കലാന്‍’, ശിവകാര്‍ത്തികേയന്റെ ‘അമരന്‍’ എന്നീ സിനിമകളും തെലുങ്കില്‍ നിന്നും പ്രഭാസ് ചിത്രം ‘കല്‍ക്കി’, അല്ലു അര്‍ജുന്റെ ‘പുഷ്പ 2’ എന്നിവയും മുന്നില്‍ നില്‍ക്കുന്നു.

Share This Article
Leave a Comment
error: Content is protected !!