
ദോഹ: പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയായ ടീ ടൈം ഖത്തറിലെ 65-ാമത് ബ്രാഞ്ച് ദോഹയിലെ സെന്‍ട്രല്‍ ഇന്‍ ഹോട്ടലിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ ലോകമെമ്പാടുമുള്ള ടീ ടൈമിന്റെ 157-ാമത് ശാഖ എന്ന നാഴികക്കല്ലും കമ്പനി സ്വന്തമാക്കി. പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഗ്രൂപ്പ് ചെയര്‍മാന്‍ അബദുല്‍ കരീമും സ്‌പോണ്‍സര്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ ഖഹ്താനിയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ സ്വദേശികളും വിദേശികളുമായി മറ്റു വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.

ഖത്തറില്‍ ആരംഭിച്ച ടീ ടൈം ഇന്ന് ജി സി സി രാജ്യങ്ങള്‍, യു കെ, ഇന്ത്യ എന്നിവിടങ്ങളിലായി ശക്തമായ സാന്നിധ്യം ഉറപ്പിച്ച ബ്രാന്‍ഡാണ്. ഉപഭോക്താക്കള്‍ക്ക് മികച്ച നിലവാരമുള്ള ഉത്പന്നങ്ങളും മിതമായ വിലയും സൗഹൃദപരമായ സേവനവും നല്‍കുന്നതാണ് ടീ ടൈമിന്റെ പ്രത്യേകത.

പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചതോടെ അല്‍ സദ്ദ് മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ടീ ടൈമിന്റെ സേവനങ്ങള്‍ കൂടുതല്‍ സൗകര്യപ്രദമായി ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. കൂടാതെ, വരും മാസങ്ങളില്‍ ഖത്തറിലും മറ്റ് രാജ്യങ്ങളിലുമായി കൂടുതല്‍ ശാഖകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
