
ദോഹ: നസീം ഹെല്‍ത്ത് കെയറിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിംഗ് നസീം ഹ്യൂമന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിനായുള്ള റജിസ്‌ട്രേഷന്‍ തുടരുന്നു. ജൂലൈ 24 വെള്ളിയാഴ്ച രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ സി-റിങ് റോഡിലുള്ള നസീം സര്‍ജിക്കല്‍ ആന്റ് മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

രക്തദാനത്തിന്റെ പ്രാധാന്യവും ജീവന്‍ രക്ഷിക്കുന്ന മഹത്തായ സേവനമെന്ന നിലയിലുള്ള മൂല്യവും ഉള്‍ക്കൊണ്ട് ഖത്തറിലെ മുഴുവന്‍ പ്രവാസികളും ക്യാമ്പിന്റെ ഭാഗമാകണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും ജനറല്‍ ഫിസിഷ്യന്‍ കണ്‍സള്‍ട്ടേഷനോടു കൂടിയുള്ള മെഡിക്കല്‍ ക്യാമ്പിലും പങ്കെടുക്കാവുന്നതാണ്.

രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പ്യമുള്ളവര്‍ https://register.naseemhealthcare.com/register/805dffe1-54b9-4384-ae0f-171c2cd708a6 എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യുകയോ +974 44111133 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
