ഐ ടി ഐ മ്യൂച്വല്‍ ഫണ്ടിന്റെ ഐ ടി ഐ ഫ്ളെക്സ് ക്യാപ് ഫണ്ടില്‍ ഫെബ്രുവരി 10 വരെ അപേക്ഷിക്കാം

Web Desk
1 Min Read

കൊച്ചി: ഐ ടി ഐ മ്യൂച്വല്‍ ഫണ്ടില്‍ നിന്നുള്ള പുതിയ ഓപ്പണ്‍- എന്‍ഡഡ് ഇക്വിറ്റി ഫണ്ടായ ഐ ടി ഐ ഫ്ളെക്സി ക്യാപ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍ എഫ് ഒ) ആരംഭിച്ചു. ഫണ്ടില്‍ നിക്ഷേപിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10. അയ്യായിരം രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. അതിനു മേല്‍ ഒരു രൂപയുടെ ഗുണിതങ്ങളായും അപേക്ഷിക്കാം. നിഫ്റ്റി 500 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിനെ അടിസ്ഥാനമാക്കി ഫണ്ട് ധിമാന്ത് ഷാ, റോഹന്‍ കോര്‍ദെ എന്നിവരാണ് മാനേജ് ചെയ്യുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് ഓഹരികളിലാണ് ഫണ്ട് നിക്ഷേപിക്കുക. ദീര്‍ഘകാല നിക്ഷേപകരെ ഉദ്ദേശിച്ചുള്ളതാണ് ഫണ്ട്.

city exchange

2019 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിച്ച ഐ ടി ഐ മ്യൂച്വല്‍ ഫണ്ട് നിലവില്‍ 3557 കോടി രൂപയുടെ ആസ്തികള്‍ മാനേജ് ചെയ്യുന്നുണ്ട് (എ യു എം). ഇതില്‍ 2674.94 കോടി ഇക്വിറ്റിയും 553.45 കോടി 329.34 കോടി ഹൈബ്രിഡും കടപ്പത്രങ്ങളുമാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഐ ടി ഐ മ്യൂച്വല്‍ ഫണ്ട് 16 സ്‌കീമുകള്‍ ആരംഭിച്ചിട്ടുണ്ട്. ശാഖകളും ഐ ടി ഐ ഗ്രൂപ്പ് ഓഫീസുകളുമായി ഇന്ത്യയൊട്ടാകെ 57 ഇടങ്ങളില്‍ സാന്നിധ്യമുണ്ട്, 19,968 വിതരണക്കാരും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

- Advertisement -
Ad image

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!